ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുംപട്ട പാലത്തിന്റെ ഇരുഭാഗങ്ങിലും മണ്ണിടിച്ചിൽ രൂക്ഷമായതോടെ പാലത്തിന് ഭീഷണി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച പാലം 2021 ജൂണിൽ മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. 25 മീറ്ററോളം കരപ്രദേശം ഇതിനകം ഇടിഞ്ഞ് പോയി. കുറെ ഭാഗം ഏത് നിമിഷവും ഇടിയാവുന്ന നിലയിലാണ്.
No comments