Breaking News

'ദേശീയ പണിമുടക്ക് വിജയിപ്പിക്കും': ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഒടയംചാൽ യൂണിറ്റ് സമ്മേളനം സമാപിച്ചു


ഒടയംചാൽ: ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന ആഹ്വാനവുമായി ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ഒടയംചാൽ യൂണിറ്റ് സമ്മേളനം മിൽമാ ഹാളിൽ നടന്നു. ബേളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എച്ച്.നാഗേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോസ് അദ്ധ്യക്ഷനായി. ഏരിയാ പ്രസിഡണ്ട് ഷാബു കെ.ബി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എരിയ ട്രഷറർ സത്യരാജൻ സംസാരിച്ചു. ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു. സെക്രട്ടറി വിമൽരാജ് സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി ഫിലിപ്പ് (പ്രസിഡണ്ട് ) സുരേഷ് (സെക്രട്ടറി) വിനോദ് (ജോ.സെക്രട്ടറി)  മധുസൂദനൻ (വൈ.പ്രസിഡണ്ട്), അനീഷ് (ട്രഷറർ).



No comments