പാമ്പു പിടുത്തത്തിനിടെ ലഭിച്ച പെരുമ്പാമ്പിൻ മുട്ടകൾ വിരിയിച്ചെടുത്ത് പാണത്തൂരിലെ സർപ്പ വളണ്ടിയർ റജിമോൻ
പാണത്തൂർ : പെരുമ്പാമ്പിനെ പിടിക്കുന്നതിനിടെ ലഭിച്ച മുട്ടകൾ വിരിയിച്ചെടുത്തിരിക്കുകയാണ് പാണത്തൂരിലെ സർപ്പ വളണ്ടിയർ റജിമോൻ. രണ്ടാഴ്ച മുമ്പ് കോടോത്തെ ഒരു വീടിൻ്റെ പരിസരത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെയാണ് 11 മുട്ടകൾ റജി മോൻ്റെ ശ്രദ്ധയിൽ പെട്ടത്. മുട്ടകൾ അവിടെ ഉപേക്ഷിച്ചാൽ അവ നശിച്ചുപോകും എന്നതിനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പയുടെ നിർദ്ദേശപ്രകാരം മുട്ടകൾ റജിമോൻ വീട്ടിലെത്തിച്ച് വിരിയിച്ചെടുക്കുകയായിരുന്നു. മുട്ടകളിൽ ഇന്നലെ അഞ്ച് എണ്ണവും ഇന്ന് അഞ്ച് എണ്ണവും വിരിഞ്ഞിറങ്ങി. ഒരു മുട്ട കേടായതിനാൽ വിരിഞ്ഞില്ല. പത്ത് വർഷക്കാലമായി വന്യമൃഗങ്ങളേയും, പാമ്പുകളേയും, പക്ഷികളേയും പരിപാലിച്ച് വരികയാണ് റജിമോൻ.
No comments