Breaking News

38 വർഷത്തെ സേവനത്തിനു ശേഷം ചായ്യോത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും വിരമിക്കുന്ന പ്രക്യൂർമെൻ്റ് അസിസ്റ്റൻ്റ് കെ സുധാകരന് യാത്രയയപ്പ് നൽകി

ചായ്യോത്ത് : 38 വർഷത്തെ സേവനത്തിനു ശേഷം ചായ്യോത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും വിരമിക്കുന്ന പ്രക്യൂർമെൻ്റ് അസിസ്റ്റൻ്റ് കെ സുധാകരന് യാത്രയയപ്പ് നൽകി. എൻ ജി  സ്മാരക കലാം വേദിയിൽ നടന്ന യോഗത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.വി. അജിത്ത് കുമാർ ഉപഹാരസമർപ്പണം നടത്തി. ക്ഷിര വികസന വകുപ്പ് പരപ്പ ഡി.ഇ.ഒ  ഉഷ.കെ. മിൽമ സൂപ്പർവൈസർ വൈഷ്ണവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘം  പ്രസിഡൻ്റ് എൻ വി സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീമതി ദി പന്യ സ്വാഗതവും ഭരണസമിതി അംഗം വി. ഭാസ്കരൻ നന്ദിയും പറഞ്ഞു.

No comments