Breaking News

കാസർഗോഡ് ടൗണിൽ തീപിടിച്ച് പർദ്ദ കട വെണ്ണീരായി അരക്കോടി രൂപയുടെ നഷ്ട്ടം ഷോർട്ട് സർക്യൂട്ട് മൂലമെന്ന് സംശയം


കാസർകോട്: കാസർകോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവർത്തിക്കുന്ന ഇവ പർദ്ദ ഷോപ്പിൽ വൻ തീപിടിത്തം. മൂന്ന തയ്യൽ മെഷീനുകളും നൂറു കണക്കിനു പർദ്ദകളും തുണികളും അനുബന്ധ സാമഗ്രികളും പൂർണ്ണമായി കത്തി നശിച്ചു തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് തീപിടിത്ത വിവരം അറിഞ്ഞത്. ഉടൻ തന്നെ കാസർകോട് ഫയർഫോഴ്സ സ്റ്റേഷൻ ഓഫീസർ ഹർഷയുടെ നേതൃത്വത്തിൽ ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വന്നതോടെ ഉപ്പള, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ചെർക്കളയിലെ പി നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇസ് പർദ്ദ ഷോപ്പ്. അപകട കാരണം വ്യക്തമായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

No comments