Breaking News

ജെസിബി ഉടമയായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ജെസിബി ഉടമയായ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാലിലെ വന്നലോത്ത് താമസിക്കുന്ന കെ സുധാകര രാജു(36)വാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് യുവാവിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചീമേനി പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആന്ധ്ര ചിറ്റൂർ സ്വദേശിയായ സുധാകര രാജു വർഷങ്ങളായി വന്നലോത്ത് വീടെടുത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്നു. ഭാര്യയുമായുള്ള പിണക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

No comments