കണ്ണൂരിൽ രണ്ടിടത്ത് തൊഴിൽമേള, മലപ്പുറത്ത് സൗജന്യ ജോബ് ഫെയർ; നിരവധി അവസരങ്ങൾ
കണ്ണൂർ: കണ്ണൂരും മലപ്പുറത്തും നിരവധി അവസരങ്ങളുമായി തൊഴിൽമേളകൾ. കണ്ണൂരിൽ ഈ മാസം 27ന് മിനി ജോബ് ഫെയർ നടക്കും. 28ന് സൗജന്യ ജോബ് ഫെയറുമുണ്ട്. മലപ്പുറത്തും സമാനമായ രീതിയിൽ സൗജന്യ ജോബ് ഫെയർ സംഘടിപ്പിക്കുന്നുണ്ട്.
കണ്ണൂർ
1) ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഫീസ് അഡ്മിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ/വീഡിയോഗ്രാഫർ, സൗണ്ട് മ്യൂസിക് എഞ്ചിനീയർ, സ്റ്റോർ കീപ്പർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, സെയിൽസ് കൺസൾട്ടന്റ്, മെക്കാനിക്, റിസപ്ഷനിസ്റ്റ്, ഷോറൂം സെയിൽസ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 27 ന് രാവിലെ 10 മുതൽ ഒരുമണി വരെ നടക്കും.
No comments