Breaking News

കരിന്തളം കൊണ്ടോടി സൗഹൃദ കർഷക പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു


കരിന്തളം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കൊണ്ടോടി സൗഹൃദ കർഷക പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു.എൻ എം എം എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അജുൽ കെ ഉൾപ്പെടെ എൽ എസ് എസ് , യുഎസ് എസ്, എസ് എസ്എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം പരിധിയിലെ 16 വിദ്യാർഥികളെയാണ് സൗഹൃദ കർഷക സ്വയം സഹായ സംഘം അനുമോദിച്ചത്.സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറ സാന്നിധ്യമായ കൊണ്ടോടി സൗഹൃദ കർഷക സംഘം എല്ലാ വർഷവും അനുമോദന പരിപാടി സംഘടിപ്പിക്കാറുണ്ട്.അനുമോദന ചടങ്ങ് വാർഡ് മെമ്പർ ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് അനീഷ് കയനി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ വാസു കരിന്തളം ,അജുൽ കെ , ദേവാഗണ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ചന്ദ്രൻ കൊണ്ടോടി സ്വാഗതവും സജിത്ത് കെ നന്ദിയും പറഞ്ഞു.

No comments