ഡിവൈഎഫ്ഐ നേതൃത്വത്തിൽ യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന് തുടക്കമായി കരിന്തളം മീർകാനം യൂണിറ്റിൽ പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ നിർവ്വഹിച്ചു
കരിന്തളം : ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന് തുടക്കമായി. പഠനോപകരണ വിതരണം,എസ് എസ്എൽസി - പ്ലസ്ടു അനുമോദനം, മറ്റു കലാ കായിക മേഖലയിൽ മികവ് പുലർത്തിയവർക്കുള്ള അനുമോദനം എന്നിവയോടെയാണ് പഠനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്. നീലേശ്വരം ബ്ലോക്ക്‌തല ഉദ്ഘാടനം കരിന്തളം മേഖലയിലെ മീർകാനം യൂണിറ്റിൽ പ്രശസ്ത സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ നിർവ്വഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുജിത്ത് കുമാർ അധ്യക്ഷനായി ബ്ലോക്ക് സെക്രട്ടറി എം വി രതീഷ്, സച്ചിൻ ഒ എം,പ്രീയേഷ് എം, ബിജു എം സി, വൈഷ്ണവ് കെ പി, ആദിത്യൻ എം എം എന്നിവർ സംസാരിച്ചു വൈശാഖ് കെ പി സ്വാഗതം പറഞ്ഞു
No comments