Breaking News

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി വൈ എഫ് ഐ അനുമോദിച്ചു


കരിന്തളം: ഡി വൈ എഫ് ഐ വാളൂർ യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  എസ് എസ് എൽ സി, പ്ലസ്ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമേദിച്ചു. ഡി വൈ എഫ് ഐ   മേഖലാ സെക്രട്ടറി  അജിത്ത് കുമാർ കെ വി ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻ് സെമ്പിൻ അദ്ധ്യക്ഷനായി  .എൻ രമണൻ, കെ.പി രാഘവൻ, ദിനേശൻ വാളൂർ, കെ. ഗംഗാധരൻ, തുഷാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാഹുൽ വി കെ സ്വാഗതം പറഞ്ഞു. അനുമോദനം ഏറ്റ് വാങ്ങിയ കുട്ടികൾ നന്ദിയും പറഞ്ഞു.

No comments