ഓൺലൈൻ ലോട്ടറി: ചുള്ളിക്കരയിൽ രണ്ട് പേർ അറസ്റ്റിൽ
രാജപുരം: ഓൺലൈൻ ലോട്ടറി വ്യാപാരം നടത്തുകയായിരുന്ന രണ്ടു പേർ രാജപുരം പോലീസിൻ്റെ പിടിയിലായി. പടിമരുതിലെ രാമൻ എം, പൂടംകല്ലിലെ ജോസ് ജോസഫ് എന്നിവരെയാണ് കാസറഗോഡ് പോലീസ് സൂപ്രണ്ടിൻ്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ രാജപുരം പ്രിൻസിപ്പിൾ എസ്.ഐ. സി പ്രദീപ് കുമാറിനെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചുള്ളിക്കര ടൗണിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു ഇവർ ഓൺലൈൻ ലോട്ടറി വ്യാപാരം നടത്തിയിരുന്നത്. സാധാരണ കൂലിപ്പണിക്കാരെ ലക്ഷ്യം വച്ച് ഇവർക്ക് കിട്ടുന്ന കൂലിയെല്ലാം ഈ ഓൺലൈൻ ലോട്ടറി മാഫിയ അടിച്ചുമാറ്റുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഇവർക്കെതിരായി നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും, പണവും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ മറ്റൊരു പ്രതിയായ പി.കെ.കെ എന്നറിയപ്പെടുന്ന പ്രഭാകരൻ കൊട്ടോടി എന്നയാളെ പിടികൂടാനുണ്ട്.പോലീസ് സംഘത്തിൽ എ എസ് ഐ ഓമനക്കുട്ടൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത് ചന്ദ്രൻ, അനൂപ്, സതീഷ് കുമാർ, സനൂപ്, വിജിത്ത്, സജിത് ജോസഫ്, സിവിൽ പോലീസ് ഓഫീസർ നിധിൻ കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു.
No comments