Breaking News

9 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കരിവേടകം സ്വദേശിയായ അധ്യാപകന് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ബേഡകം : 9 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കരിവേടകം സ്വദേശി കെ.രാജേന്ദ്ര(51)നെയാണ് പോക്സോ ഫസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി രമേഷ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 9 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022ൽ നടന്ന സംഭവത്തിൽ ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ പി.ദാമോദരനാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എസ്എംഎസ് ഡിവൈഎസ്പി യായിരുന്ന കെ.പി.സുരേഷ് ബാബു തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എ. കെ.പ്രിയ ഹാജരായി.

No comments