മംഗോളിയൻ ഗോൾവല കുലുക്കി കാസർകോടിന്റെ സ്വന്തം മാളവിക
നീലേശ്വരം: ഇന്ത്യൻ ടീമിലെ മലയാളിക്കുട്ടി, കായികലോകത്ത് ജില്ലയ്ക്ക് കരുത്തായി ഇനി മാളവികയെന്ന പേര്. കാൽനൂറ്റാണ്ടിനുശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ രാജ്യത്തിന് വേണ്ടി നീലേശ്വരത്തിന്റെ മാളവിക ബൂട്ടണിഞ്ഞപ്പോൾ അത് ചരിത്രമായി. തിങ്കളാഴ്ച മംഗോളിയയുമായി നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ 65-ാം മിനിറ്റിൽ എസ്. ഗുഗുലോത്തിന്റെ പകരക്കാരിയായാണ് മാളവിക മൈതാനത്ത് ഇറങ്ങിയത്. 71-ാം മിനിറ്റിൽ രാജ്യത്തിന് വേണ്ടി മാളവികയുടെ ആദ്യ ഗോൾ. വലത് വിങ്ങറാണ് മാളവിക. നീലേശ്വരം ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും എ. മിനിയുടെയും മകളാണ്.
No comments