പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
പൊള്ളാച്ചി : വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കയറി കുത്തിക്കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ കണ്ണന്റെ മകൾ അഷ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്വിക. മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
No comments