ശക്തമായ ചുഴലിക്കാറ്റിൽ നീലേശ്വരത്ത് വ്യാപക നാശനഷ്ടം
നീലേശ്വരം : ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ നീലേശ്വരത്ത് വ്യാപക നാശനഷ്ടം. കോട്ടപ്പുറം-അച്ചാംതുരുത്തി റോഡില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ പൊട്ടിവീണു. ഈ സമയം വാഹനങ്ങളോ യാത്രക്കാരോ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കോട്ടപ്പുറം, ആനച്ചാല്‍, മന്ദംപുറം തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് വീശിയത്. മന്ദംപുറം ദേശീയപാത റോഡില്‍ മരം പൊട്ടി വീണ് ഗതാഗതം നിലച്ചു. നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി വീണു. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ്, പോലീസ്, ഇലക്ട്രിസിറ്റി ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിനം നടത്തുന്നത്.
No comments