Breaking News

ദേശീയ സാക്ഷരത പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ സന്നദ്ധ അധ്യാപക പരിശീലനം സംഘടിപ്പിച്ചു


പരപ്പ : ദേശീയ സാക്ഷരത പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ സന്നദ്ധ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലയുടെ സാക്ഷരത നിരക്ക് വർധിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന ദേശീയ സാക്ഷരത പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്‌  പരിധിയിലെ 70 സന്നദ്ധ അദ്ധ്യാപകർക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പരിശീലനം സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി മുഖ്യാതിഥിയായി സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.എൻ ബാബു  അധ്യക്ഷതവഹിച്ചു. വികസന  സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ രജനി കൃഷ്ണൻ ബ്ലോക്ക് ജോയിന്റ് ബി. ഡി. ഒ കെ. ജി ബിജു കുമാർ , റിസോഴ്സ് പേഴ്സൺ മാരായ പപ്പൻ കുട്ടമത്ത് ,സി. പി വി വിനോദ് കുമാർ.എം ഗീത എന്നിവർ വിവിധ വിഷയങ്ങളിലായി  ക്ലാസുകൾക്ക് നേതൃത്വം നൽകി.

കെ. ഒ അനിൽകുമാർ സ്വാഗതവും എൻ. വിൻസെന്റ് നന്ദിയും പറഞ്ഞു. ബ്ലോക്ക്‌ തലത്തിൽ 800 നിരക്ഷരരെ സാക്ഷരരാക്കാൻ തീരുമാനിച്ചു

No comments