സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം സംഘടിപ്പിച്ചു കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാജു വി ജെ ക്ലാസ് നയിച്ചു
വെള്ളരിക്കുണ്ട് : കുട്ടികളുടെ സമഗ്ര ഗുണമേന്മ ലക്ഷ്യമാക്കി കേരള ഗവൺമെന്റ് പുറത്തിറക്കിയ ഓർഡർ അനുസരിച്ച് 2025-26 അധ്യയന വർഷം നടപ്പിലാക്കേണ്ട ബോധവൽക്കരണ ക്ലാസുകളുടെ നാന്ദി കുറിച്ചുകൊണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് മുഴുവൻ കുട്ടികൾക്കും ബോധവൽക്കരണം നടത്തി കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാജു വി ജെ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസുകുട്ടി എം യു സ്വാഗതം പറഞ്ഞു . റോഡിലൂടെ നടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റോഡ് മുറിച്ചു കടക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട, സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്ര ചെയ്യുമ്പോഴും പാലിക്കേണ്ട കാര്യങ്ങൾ കാര്യങ്ങൾ എന്നിവയെകുറിച്ചെല്ലാം വിശദമായ ബോധവൽക്കരണ ക്ലാസ് സാജു വി ജെ അവതരിപ്പിച്ചു .
. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ബോധവൽക്കരണ ക്ലാസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്
No comments