നല്ല നാളേക്ക് വേണ്ടി പരിസ്ഥിതി ദിനത്തിൽ ഹൈബ്രിഡ് മുരിങ്ങ തൈകൾ വിതരണം ചെയ്തു
തുക്കരിപ്പൂർ കാർബൺ ആകിരണത്തിലൂടെ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ഔഷധ സസ്യമായ ഹൈബ്രിഡ് മുരിങ്ങ തൈകൾ വിതരണം ചെയ്ത് ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയം പരിസ്ഥിതി ദിനം ആചരിച്ചു. മലയിരമ്പി എന്ന പുസ്തക രചനയിലൂടെ സംസ്ഥാന പാരിസ്ഥിതിക പുസ്തക രചയിതാവായി തെരഞ്ഞെടുത്ത പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ വി.വി. രവീന്ദ്രൻ മുരിങ്ങ തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡണ്ട് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. അത്യതികംജലസംഭരണശേഷിയും കാർബൺ ശോഷണശേഷിയുള്ള മുരിങ്ങയുടെ സവിശേഷതകളെക്കുറിച്ചും സംരക്ഷത്തെക്കുറിച്ചും വനിതാവേദി പ്രവർത്തക നന്ദന പി കെ സംസാരിച്ചു. യു.കെ രാഘവൻ, പത്മനാഭൻ പി രാജൻ പി, അമൽ രാജ് ഇ, ആദർശ് മധുപി എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും വനിതാവേദി പ്രസിഡണ്ട് ടി.ടി.തമ്പായി നന്ദിയും പറഞ്ഞു
No comments