Breaking News

മധുരം വിളമ്പിയും പാട്ടു പാടിയും കൂട്ടുകാരെ വരവേറ്റ്‌ പരപ്പയിലെ കുട്ടികൾ പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം "വരവേൽപ് 2025" വേറിട്ട അനുഭവമായി


പരപ്പ : പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം "വരവേൽപ് 2025" വേറിട്ട അനുഭവമായി. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സീനിയർ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പാട്ടു പാടിയും താളം പിടിച്ചും നൃത്തം ചെയ്തും നവാഗതരെ വരവേറ്റു. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു.

പ്രശസ്ത നാടക പ്രവർത്തകനും എഴുത്തുകാരനും റിട്ട. ഹെഡ്മാസ്റ്ററുമായ ഗോപകുമാർ എം.കെ മുഖ്യ പ്രഭാഷണം നടത്തി. ഗാന രചയിതാവും യുവസംഗീതസംവിധായകനുമായ എ എസ്.ഹരിപ്രസാദ് കോളംകുളം, ബി.ആർ സി സംഗീത അധ്യാപകൻ പ്രഭാകരൻ എന്നിവർ അവതരിപ്പിച്ചഫ്ലൂട്ട് സോളോയും കുട്ടികളുടെ കലാപരിപാടികളും അരങ്ങിലെത്തിയപ്പോൾ വരവേൽപ്പ് ഉത്സവ ലഹരിയിലായി.

ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് എ ആർവിജയകുമാർ  അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു.ഡി, സീനിയർ അസിസ്റ്റൻ്റ് വിനീത കെ ആർ , പിടിഎ വൈസ് പ്രസിഡണ്ട് റഷീദ്, എസ്.എം.സി ചെയർമാൻ ബാലകൃഷ്ണൻ മാണിയൂർ സ്റ്റാഫ് സെക്രട്ടറി രാഗേഷ് കെ വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ  കെ. രാജിസ്വാഗതവും ഡോ.എമിൽ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പിടിഎ, എസ്.എം സി, മാതൃസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

No comments