Breaking News

വരാന്തയിൽ വച്ചിരുന്ന ഹെൽമറ്റിൽ പെരുമ്പാമ്പിൻകുഞ്ഞ് കയറി. ഉദുമ അരമങ്ങാനത്തെ വീട്ടിലാണ് "അപ്രതീക്ഷിത അതിഥി' എത്തിയത്


മേൽപറമ്പ് • വരാന്തയിൽ വച്ചിരുന്ന ഹെൽമറ്റിൽ പെരുമ്പാമ്പിൻകുഞ്ഞ് കയറി. ഉദുമ അരമങ്ങാനത്തെ ഷാഫിയുടെ വീട്ടിലാണ് "അപ്രതീക്ഷിത അതിഥി' എത്തിയത്. ഹെൽമറ്റ് എടുക്കുന്നതിനിടയിൽ പാമ്പിൻകുഞ്ഞ് ഷാഫിയുടെ ഭാര്യ മുംതാസിന്റെ കാലിലേക്ക് വീഴുകയാരുന്നു. വീട്ടുകാർ ഉടൻ തന്നെ അയൽവാസിയും റെസ്കവറുമായ മുഹമ്മദ് അരമങ്ങാനത്തിനെ വിവരമറിയിച്ചു. മുഹമ്മദ് സ്ഥലത്തെത്തി പാമ്പിൻ കുഞ്ഞിനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

No comments