Breaking News

വയോജന പീഡന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സീനിയർ സിറ്റിസൺ ഫോറം (കെ എസ് സി എഫ് ) വെള്ളരിക്കുണ്ടിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : ഐക്യ രാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരം വയോജന പീഡന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സീനിയർ സിറ്റിസൺ ഫോറം (കെ എസ് സി എഫ് )വെള്ളരിക്കുണ്ടിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 

ക്ഷേമ പെൻഷൻ 5000 രൂപയാക്കുക, ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് കേരളത്തിലും നടപ്പിലാക്കുക, നിർത്തലാക്കിയ റെയിൽവേ കൺസെഷൻ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന പ്രകടനം കെ എസ് സി എഫ് ബളാൽ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ്‌ എളേരി പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് യോഗം ഉത്ഘാടനം ചെയ്തു.

കെ എസ് സി എഫ് ബളാൽ പഞ്ചായത്ത് സെക്രട്ടറി പി ആർ ശശിധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ എസ് സി എഫ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്‌ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ ആദ്യക്ഷനായി.

കെ എസ് സി എഫ്  സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് ആമുഖ പ്രഭാഷണം നടത്തി. കെ എസ് സി എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി സുകുമാരൻ മാസ്റ്റർ വിഷയാവതരണം നടത്തി ചടങ്ങിന് ആശംസകളുമായി കെ സി മൈക്കിൾ കൊച്ചുപറമ്പിൽ, രത്‌നാകരൻ, വി എം ജോസഫ് വടക്കെട്ട്, അഗസ്റ്റിൻ ജോസഫ്, യോഹന്നാൻ പനച്ചിൽ, അഗസ്റ്റിൻ കുഞ്ചിറക്കാട്ട് എന്നിവർ സംസാരിച്ചു 

കെ സി ആന്റണി ചടങ്ങിന് നന്ദി പറഞ്ഞു.




No comments