ശക്തമായ മഴയിലും കാറ്റിലും കരിന്തളം കീഴ്മാലയിൽ മരം വീണ് വീട് തകർന്നു
കരിന്തളം : ബുധനാഴ്ച്ചയുണ്ടായ ശക്ക്തമായ കാറ്റിലും മഴയിലും കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കീഴ്മാലയിൽ മരം വീണ് വീട് തകർന്നു. കീഴ് മാല മൂരിക്കാനം ക്ഷേത്ര പരിസരത്തെ എം നാരായണിയുടെ വീടാണ് മരം വീണ് തകർന്നത്. വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം.. വീട് പൂർണ്ണമായും തകർന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
No comments