Breaking News

കാസർഗോഡ് ചൂരിയിൽ വൻ കവർച്ച ; സലഫി മസ്ജിദിൽ നിന്നും മൂന്ന് ലക്ഷം രൂപയും രണ്ട് പവനും കവർന്നു, വീട്ടിലെ സി.സി.ടി.വി ക്യാമറ കള്ളന്മാർ കൊണ്ട് പോയി


കാസർകോട്: ചൂരിയിലെ സലഫി മസ്ജിദിൽ വൻ കവർച്ച. ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 3,10,000 രൂപയും രണ്ടു പവൻ സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു. ഓഫീസ് അഡ്മിനിസ്ട്രേറ്റർ ആർ.ഡി.നഗർ, ചൂരിയിലെ അബ്ദുള്ള ക്വാർട്ടേഴ്സിൽ താമസക്കാരനായ മുഹമ്മദ് മഹ്മൂദിന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂൺ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നു ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. പ്ലാസ്റ്റിക് പാത്രത്തിലാക്കിയാണ് പണവും സ്വർണ്ണവും സൂക്ഷിച്ചിരുന്നത്. മേശ വലിപ്പ് പൊളിച്ചാണ് മോഷണം നടത്തിയത്.


No comments