Breaking News

ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ സ്വന്തമാക്കി ഇരിയ സ്വദേശിനി ഷിഫാന റഫീക്ക്

ഇരിയ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ സ്വന്തമാക്കി ഇരിയിലെ ഷിഫാന റഫീക്ക്. ഇന്നലെ തൃശൂർ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 40കിലോ വിഭാഗത്തിലാണ് ഷിഫാന റഫീക്ക്. വെള്ളിമെഡൽ ലഭിച്ചത്. ജിഎച്ച്എസ്എസ് പുല്ലൂർ ഇരിയ സ്കൂൾ ഈ വർഷം പത്താംക്ലാസ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഷിഫാനക്ക് ലഭിച്ചിരുന്നു. കാസർകോട് പഞ്ചഗുസ്തി ടീമായ ആം ബെൻഡേഴ്സ് ടീം മെമ്പർ കൂടിയാണ് ഷിഫാന. പഞ്ചഗുസ്തി താരങ്ങളായ ശരത്ത് അമ്പലത്തറ അഷ്റഫ് ഇരിയ. എന്നിവരാണ് പരിശീലനം നൽകിയത്. ഇരിയയിലെ റഫീക്ക്- മുംതാസ് ദമ്പതികളുടെ മകളാണ്.

No comments