പരപ്പ റോട്ടറിയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ദിനത്തിൽ ഡോക്ടർമാരെ ആദരിച്ചു
പരപ്പ റോട്ടറിയുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു.ജുലൈ1-ാം തീയ്യതി വൈകുന്നേരം 7 മണിക്ക് റോട്ടറി ഹാളിൽ വെച്ച് പ്രസിഡന്റ് Rtn . ജോയി പാലക്കുടിയിൽ ഡോ: പ്രവീൺ കുമാർ, ഡോ.ധീരജ് ശ്രേയസ്, ഡോ. കൃഷ്ണകുമാർ , എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ Rtn. ജെയിംസ് .എം.ജെ. മുഖ്യപ്രഭാഷണം നടത്തി. Rtn . അഗസ്റ്റിൻ ജോസഫ് , സെക്രട്ടറി Rtn. സന്തോഷ് കുമാർ, പ്രസിഡന്റ് ഇലക്ട് Rtn . റോയി ജോർജ്ജ്, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഡോ. പ്രവീൺ കുമാർ, ഡോ.ധീരജ് ശ്രേയസ്, ഡോ. കൃഷ്ണകുമാർ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ പ്രോഗ്രാം ചെയർ Rtn. മധു വട്ടിപ്പുന്ന സ്വാഗതവും സെക്രട്ടറി ഇലക്ട് Rtn. അജയകുമാർ നന്ദിയും രേഖപ്പെടുത്തി.
No comments