Breaking News

കാസർഗോഡ് നെല്ലിക്കട്ടയിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു


കാസര്‍കോട് : നെല്ലിക്കട്ട പൈക്കയില്‍ ജുമാമസ്ജിദ് കോമ്പൗണ്ടില്‍ നിര്‍ത്തി ഇട്ടിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിനാണ് വ്യാഴാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. സമീപവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി വെള്ളവും ഫോമും ഉപയോഗിച്ച് തീയണക്കുകയായിരുന്നു. മംഗല്‍പ്പാടി സ്വദേശി അബ്ദ്ദുള്ളയുടെ കാറാണ്. 

പൈക്കജുമ്മാ മസ്ജിദ്ദിലെ റാസ ബാഹവി ഹൈതമി എന്ന ഉസ്താദ് ആയിരുന്നു കാര്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. കാറും കാറിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് മറ്റ് രേഖകളും പൂര്‍ണ്ണമായും കത്തിനശിച്ചു കത്തികൊണ്ടിരുന്ന കാറിനു സമീപത്തായീ പള്ളിയുടെ സ്‌കൂള്‍ബസിനും, മോട്ടോര്‍ ബൈക്കിനും തീ പടരാതെ തടയാന്‍ സേനയ്ക്ക് കഴിഞ്ഞു. എന്നാല്‍ കാര്‍ കത്താനുണ്ടായ സാഹ്യചര്യം വെക്തമല്ല. സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെയും വി എം സതീഷിന്റെയും നേതൃത്വത്തില്‍ സേനാംഗങ്ങളായ എസ് അരുണ്‍കുമാര്‍, എം.രമേശ, സി.വി ഷബില്‍കുമാര്‍, ജിത്തു തോമസ്, പി.സി മുഹമ്മദ് സിറാജുദ്ദീന്‍, അതുല്‍ രവി, ഫയര്‍ വ്യുമണ്‍മാരായ അരുണ പി നായര്‍, ഒ.കെ അനുശ്രീ, ഹോംഗാഡുമാരായ എസ് അജേഷ്, എം പി രാകേഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.


No comments