Breaking News

കൊന്നക്കാട്ട് ടൂറിസം വികസനത്തിന് നടപടി വേണം ; വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സമ്മേളനം

കൊന്നക്കാട് : മലനാട്ടിലെ പ്രകൃതിഭംഗിയും മൺസൂൺകാല വെള്ളച്ചാട്ടങ്ങളും  കാണാനെത്തുന്നവർക്ക് അതിർത്തി ഗ്രാമമായ കൊന്നക്കാട്ട് വേണ്ട സൗകര്യമേർപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അച്ചൻകല്ല് വെള്ളച്ചാട്ടവും കോട്ടഞ്ചേരി വനമേഖലയും കാണാനെത്തുന്നവർക്ക് വാഹനങ്ങൾ നിർത്തിയിടാൻപോലും സൗകര്യമില്ല. ജില്ലാ പ്രസിഡന്റ് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എ.ടി. ബേബി അധ്യക്ഷത വഹിച്ചു. കെ.കെ. മുനീർ, ഷാലറ്റ് ജോസഫ്, യൂസഫ് ചീനമ്മാടത്ത്, കെ.ജെ. സജി, സന്തോഷ് ജോർജ്, തോമസ് കാനാട്ട്, തോമസ് ചെറിയാൻ, ജസീലാ സിദ്ദിഖ് എന്നിവർ സംസാരിച്ചു.

No comments