മുളിയാറില്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
മുളിയാര്‍ : ഡിഎഫ്ഒ കെ അഷറഫിന്റെയും, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി സത്യന്റെയും( ആര്‍ ആര്‍ ട്ടി) നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 17/2025 പ്രകാരം മുളിയാര്‍ ഗ്രാമ പഞ്ചായത്തിലെ ആലനുക്കം മദ്രസ്സ പരിസരത്ത് നിലയുറപ്പിച്ച കാട്ടുപന്നിയെ സിനിയര്‍ ഷൂട്ടര്‍ ബി .അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘംഇന്ന് പുലര്‍ച്ചെ വെടിവെച്ച് കൊന്നു. മദ്രസ്സ വിദ്യാര്‍ത്ഥികളുടെയും , നാട്ടുകാരുടെയും സഞ്ചാരത്തിന് ഭീഷണിയായും , സമീപയിടങ്ങളിലെ കൃഷിക്കും ഭീഷണിയായി കാട്ടു പന്നി ശല്യം രൂക്ഷമായതിനാല്‍ പൊതു പ്രവര്‍ത്തകന്‍ ആലൂര്‍ ടി.എ മഹ്‌മൂദ് ഹാജിയുടെ പരാതിയും നിലവില്‍ ഉണ്ടായിരുന്നു. ഈ പ്രദേശത്ത് മുന്‍ കാലങ്ങളില്‍ ഇരുചക്ര വാഹന യാത്ര ക്കാര്‍ക്കും , വിദ്യാര്‍ത്ഥികള്‍ക്കും അക്രമത്തില്‍ പരിക്ക് പറ്റിയിരുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആര്‍ ആര്‍ട്ടി അംഗങ്ങള്‍ നാട്ടുകാരായ അബ്ദുല്ലകുഞ്ഞി മഞ്ഞനടുക്കം, അബ്ദുള്‍ റഹിമാന്‍ ഹാജി, അബ്ദുള്‍ റഹിമാന്‍ കുശാല്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കും.
No comments