Breaking News

വേടനെതിരായ ബലാത്സം​ഗപരാതി: മയക്കുമരുന്ന് ഉപയോഗിച്ച് '5 തവണ പീഡിപ്പിച്ചു, വേടൻ പലപ്പോഴായി 31000 രൂപ തട്ടിയെടുത്തു ; മൊഴിയിലെ വിവരങ്ങൾ പുറത്ത്


കൊച്ചി: റാപ്പർ വേടനെതിരെ യുവതി നൽകിയ ബലാത്സം​ഗ പരാതിയിലെ മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോ​ഗിച്ച ശേഷം പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്.

No comments