Breaking News

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതി; കേസെടുത്തു



കൊച്ചി: നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാല പാര്‍വതി പരാതി നല്‍കിയത്.

മാല പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി പറയുന്നു. തൻ്റെ മാത്രമല്ല നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും നടി പ്രതികരിച്ചു. പ്രതികളെ പിടികൂടുന്നതുവരെ പിന്നോട്ട് പോകില്ലെന്നും മാല പാര്‍വതി പറഞ്ഞു.

No comments