Breaking News

സ്വകാര്യ ബസ്സ് വൺവേ തെറ്റിച്ചു കാഞ്ഞങ്ങാട് സൗത്തിൽ ടാങ്കർ ലോറി മറിഞ്ഞു


കാഞ്ഞങ്ങാട് സൗത്തില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആളപായവും വാതക ചോര്‍ച്ചയുമില്ല. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. സര്‍വ്വീസ് റോഡിലൂടെ വണ്‍വേ നിയമം തെറ്റിച്ച് വന്ന സ്വകാര്യ ബസ്സില്‍ തട്ടാതിരിക്കാന്‍ അരികിലേക്ക് ഒതുക്കുന്നതിനിടയിലാണ് ലോറി കുഴിയിലേക്ക് മറിഞ്ഞതെന്ന് തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ പറഞ്ഞു. 


No comments