മത്സ്യത്തൊഴിലാളിയെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയും ഡ്രൈവറും ഒന്നര മാസത്തിനു ശേഷം ബേക്കൽ പോലീസിന്റെ പിടിയിൽ
ബേക്കൽ : മത്സ്യത്തൊഴിലാളിയെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറിയും ഡ്രൈവറും ഒന്നര മാസത്തിനു ശേഷം പിടിയിലായി. യുപി പ്രയാഗ് രാജ് ജില്ലയിലെ നിലേഷ് കുമാർ (37) ആണ് ഇടിച്ച അതേ ലോറിയുമാണ് ബേക്കൽ പൊലീസിന്റെ പിടിയിലായത്. ജൂൺ ആറിനു പുലർച്ചെ നാലിനു മത്സ്യബന്ധനത്തിനായി കടപ്പുറത്തേക്ക് പോകുന്നതിനിടെയാണ് കോട്ടിക്കുളം ഹോട്ടൽ വളപ്പിൽ ഡി.പ്രകാശിനെയാണ് (46) കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ഹോട്ടൽ വളപ്പിൽ വാഹനമിടിച്ചത്. അപകടത്തിൽ പരുക്കേറ്റ പ്രകാശൻ ഇപ്പോഴും അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായ സ്ഥലത്ത് സിസിടിവിയോ മറ്റുസംവിധാനങ്ങളുണ്ടായിരുന്നില്ല.
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ച് പ്രകാശൻ വീഴുന്നതും വാഹനം നിർത്താതെ പോകുന്നതും സമീപത്തെ 2 പേർ കണ്ടിരുന്നു. അവർക്ക് അജ്ഞാത വാഹനത്തെക്കുറിച്ച് കൂടുതൽ അറിവില്ലായിരുന്നു. ഇവരുടെ മൊഴി പ്രകാരം പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ അപകടത്തിനിടയാക്കിയ ലോറിയുമായി പിടികൂടിയത്.
No comments