Breaking News

വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ചെറുവത്തൂർ -മയ്യിച്ച ദേശീയപാതയിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചതായി ജില്ലാ കളക്ടർ


കാസർകോട്: വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ചെറുവത്തൂർ -മയ്യിച്ച ദേശീയപാതയിൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ യാത്രാ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊലിസിന്റെ കാവലിലാണ് ഹെവി വാഹനങ്ങളെ കടത്തിവിട്ടിരുന്നത്. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർ കെ ഇമ്പശേഖരൻ വാഹനങ്ങളെ മുഴുവൻ കടത്തിവിടാൻ അനുവാദം നൽകിയത്. ഈമാസം 23ന് രാവിലെയാണ് കനത്ത മഴയിൽ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് റോഡിൽ വീണത്. തുടർന്ന് ഒരുദിവസം ദേശീയപാതയിൽ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടാം ദിവസം വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി നൽകുകയായിരുന്നു. കാസർഗോഡ് റിസോർട്ടുകൾ

No comments