Breaking News

വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായി


കോട്ടയം: വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. ആളെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. കെട്ടുവള്ളമാണ് മറിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കായലിൽ കാറ്റിൽ നല്ല ഓളമടിച്ചിരുന്നു. ഇതോടെയാണ് വള്ളം മറിഞ്ഞത്. മറിഞ്ഞ ഉടനെ യാത്രക്കാർ കരകളിലേക്ക് നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

No comments