Breaking News

വി.എസ്.അച്ചുതാനന്ദൻ കാലത്തിനൊപ്പം സഞ്ചരിച്ച യുഗപുരുഷൻ: ക്രിയേറ്റീവ് കാഞ്ഞങ്ങാട്


കാഞ്ഞങ്ങാട്: ഒരു പുരുഷായുസ് മുഴുവൻ കാലത്തിന്റെ പരിണാമങ്ങൾക്കൊപ്പം സഞ്ചരിച്ച്  ജീവിച്ച് കാണിച്ച കേരളത്തിന്റെ കർഷക സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ  വിപ്ളവകരമായ ജീവിതം നയിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ നിര്യാണത്തിൽ കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക വേദി ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു.

പ്രസിഡണ്ട് സുകുമാരൻ ആശീർവാദ് അദ്ധ്യക്ഷനായി. സംഘടനയുടെ രക്ഷാധികാരികളായ കണ്ണുർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ:ഖാദർ മാങ്ങാട്,ബഹുഭാഷാ പണ്ഠിതനും എഴുത്തുകാരനുമായ ഡോ:എ.എം.ശ്രീധരൻ, സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ,സെക്രട്ടറി വിനോദ് ആവിക്കര,ട്രഷറർ സത്താർ ആവിക്കര എക്സിക്യൂട്ടീവ് ഭാരവാഹികളായ എ.ഹമീദ് ഹാജി,ബഷീർ ആറങ്ങാടി,സുറൂർ മൊയ്തു ഹാജി, വി.ടി.തോമസ്,സുരേഷ് പെരിയങ്ങാനം,സൗദി അബൂബക്കർ,അസിനാർ ആവിയിൽ,ജബ്ബാർ കാഞ്ഞങ്ങാട്,പവിത്രൻ കാഞ്ഞങ്ങാട്,രാമകൃഷ്ണൻ മോനാച്ച എന്നിവർ സംസാരിച്ചു.

No comments