കെ.വി അപ്പ സ്മാരക പുരസ്‌കാരം വിനോദ് അമ്പലത്തറക്ക്
അമ്പലത്തറ : പുല്ലൂർ -പെരിയ പഞ്ചായത്ത് പ്രസിഡന്റും നിസ്വാർത്ഥ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന കെ. വി. അപ്പയുടെ സ്മരണാർത്ഥം കേശവ്ജി സ്മാരക പൊതുജന വായനശാല ഏർപ്പെടുത്തിയ പുരസ്‌കാരം ചിത്രകാരൻ വിനോദ് അമ്പലത്തറക്ക്.ചിത്ര കലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ശ്രദ്ധേയമായ സൃഷ്ടികൾക്കുടമയാണ് വിനോദ്. സാമൂഹ്യമാറ്റത്തിനുപയുക്തമായ വരകളിലൂടെ ശ്രദ്ധേയനായ വിനോദിന് സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.
പതിനായിരത്തിയൊന്ന് രൂപയും മധു ബങ്കളം രൂപകല്പന ചെയ്ത ശില്പവുമാണ് ഉപഹാരമായി നൽകുന്നത്. ജൂലൈ 27ന് 4 മണിക്ക് പ്രമുഖ ചിത്രകാരൻ കെ. കെ. ആർ. വെങ്ങര പുരസ്‌കാരം സമ്മാനിക്കുന്നതാണ്.
No comments