'ബളാൽ ചെമ്പഞ്ചേരി ഉന്നതിയിൽ അപകടാവസ്ഥയിലായ വൈദ്യുതി തൂണും ലൈനും മാറ്റി സ്ഥാപിക്കണം': കോൺഗ്രസ്
ബളാൽ: ബളാൽ ഗ്രാമ പഞ്ചയത്ത് നാലാംവാർഡ് മുപ്പത്തിമൂന്നു കുടുംബങ്ങൾ തമാസിക്കുന്ന ചെമ്പൻഞ്ചേരി ഉന്നതിയിൽ നടുപ്പുവഴിയുടെ സമീപത്തുള്ള മുപ്പത്തിയഞ്ച് വർഷത്തിലേറെ പഴക്കമുള്ള അപകടാവസ്ഥയിലുള്ള ഇലക്ട്രീക് പോസ്റ്റും ലൈനും എത്രയും പെട്ടന്ന് മാറ്റി സ്ഥാപിക്കാൻ വൈദ്യുതി വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന്
ചെമ്പൻഞ്ചേരി ഉന്നതിയിലെ ഊരുമൂപ്പൻ രാഘവന്റെ വസതിയിൽ ചേർന്ന ബളാൽ മണ്ഡലം
നാലാം വാർഡ് കോൺഗ്രസ് എക്സിക്യൂട്ടീവ് യോഗം
ആവശ്യപ്പെട്ടു. വാർഡ് പ്രസിഡണ്ട് ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു ജോർജ് ജോസഫ് ആഴാത്ത് . ശോഭ അജി. എൻ സി ശാരദ.ശ്രീകാന്ത് മുരളി .തുടങ്ങിയവർ പ്രസംഗിച്ചു. ടി വി ചന്ദ്രൻ സ്വാഗതവും വേണു കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു
No comments