Breaking News

ഭാരതീയ മസ്ദൂർ സംഘം (ബി എം എസ്) വെള്ളരിക്കുണ്ട് മേഖല കുടുംബ സംഗമം നടന്നു


വെള്ളരിക്കുണ്ട് : ഭാരതീയ മസ്ദൂർ സംഘം (ബി എം എസ്) വെള്ളരിക്കുണ്ട് മേഘല കുടുംബ സംഗമം നടന്നു. വെള്ളരിക്കുണ്ട് ബി എം എസ്  ഓഫീസിൽ വെച്ച്  ബി എം എസ് കാസർഗോഡ് ജില്ല പ്രസിഡൻ്റ് കെ ഉപേന്ദ്രൻ യോഗം ഉ്ഘാടനം ചെയ്തു. സഹകാർ ഭാരതി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ മുഖ്യ അതിഥി ആയിരുന്നു. യോഗത്തിൽ എസ് എസ് എൽ സി , പ്ലസ്ടു എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം നേടുകയും പ്രശ്നോത്തരി മത്സരങ്ങളിൽ മികച്ച  വിജയം നേടുകയും ചെയ്ത കുട്ടികളെ ആദരിച്ചു. കൂടാതെ ബി എം എസിന്റെ പഴയ കാല പ്രവർത്തകരെ ആദരിച്ചു. യോഗത്തിൽ മേഖല സെക്രട്ടറി വിനോദ് കുമാർ സ്വാഗതം പറയുകയും പ്രസിഡന്റ് റെജി കുമാർ  അധ്യക്ഷത വഹിക്കുകയും ചെയ്തു.പുഴക്കര കുഞ്ഞിക്കണ്ണൻ നായർ,തമ്പാൻ നായർ,  രാമചന്ദ്രൻ, പി എസ്  രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

No comments