ജനകീയ കൂട്ടായ്മയിലൂടെ കളിസ്ഥലം ഒരുക്കാൻ ബങ്കളം കൂട്ടപ്പുന്ന അക്ഷയ ക്ലബ്ബ്
നീലേശ്വരം : ബങ്കളം കൂട്ടപ്പുന്ന അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ജനകീയ കൂട്ടായ്മയിലൂടെ കളിസ്ഥരമൊരുക്കുന്നു. നിലവിൽ ക്ളബ്ബിന് സ്വന്തമായി കളിസ്ഥലമില്ല. ക്ലബ്ബ് പ്രവർത്തകരുടെ ഏറക്കാലത്തെ അഭിലാഷമാണ് സ്വന്തമായി ഒരു കളിസ്ഥലം വേണമെന്നത്. ഇന്തൃൻ വനിതാ ഫുഡ്ബാൾ താരം പി. മാളവിക, സന്തോഷ് ട്രോഫി താരം നിതീഷ് ബങ്കളം, മുൻ ജില്ലാഫുഡ്ബോൾ താരങ്ങളായ മണി ബങ്കളം, മുൻ ദേശീയ വനിതാ ഹാൻഡ് ബോൾ താരം ഷീബ നാരായണൻ തുടങ്ങി ഒട്ടേറെ താരങ്ങൾ ക്ലബ്ബ് പ്രവർത്തന പരിധിയിൽ ഉള്ളവരാണ്. ഇവരൊക്കെ തൊട്ടടുത്തുള്ള ക്ളബ്ബുകളുടെ ഗ്രൗണ്ടിൽ കളിച്ചു തിളങ്ങിയ താരങ്ങളാണ്. സ്വന്തമായി കളിസ്ഥലമില്ലാത്തതുകൊണ്ടുതന്നെ കായികതാരങ്ങളെ വളർത്തിയെടുക്കാൻ ക്ലബ്ബിന് സാധിക്കുന്നില്ല. സമീപ ക്ളബ്ബുകളുടെ ഗ്രൗണ്ടിലോ, കക്കാട്ട് സ്കൂൾ ഗ്രൗണ്ടിലോ കളിക്കുകയാണ് ക്ലബ്ബിലെ കുട്ടികൾ. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു ഫുഡ്ബോൾ ടീമിനെ വളർത്തിയെടുക്കാൻ ക്ളബ്ബിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് സ്വന്തമായി ക്ലബ്ബിന് കളിസ്ഥലം വേണമെന്ന തോന്നൽ ക്ലബ്ബ് പ്രവർത്തകർക്കിടയിൽ ഉരുത്തിരിഞ്ഞെത്. അതിനായി ക്ലബ്ബ് പ്രവർത്തകരും, നാട്ടുകാരും, അടങ്ങിയ ജനകീയ കമ്മറ്റി രൂപീകരിച്ച് വാട്ട്സാപ്പ് കൂട്ടായ്മയും, കളിസ്ഥല നിർമ്മാണ കമ്മറ്റിയും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.യോഗത്തിൽ നൂറ്റമ്പതോളം ആളുകൾ പങ്കെടുത്തു. കളിസ്ഥല നിർമ്മാണ കമ്മറ്റി ചെയർമ്മാനായി എം. വി. രാജൻ കള്ളിപ്പാൽ, കൺവീനർ വിനോദ് വി. വി എന്നിവരടങ്ങുന്ന നുറ്റിഅമ്പത്തിഒന്നംഗ കമ്മറ്റി രൂപീകരിച്ചു. നിർമ്മാണ കമ്മറ്റി ഓഫീസിന്റെ ഉൽഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത നിർവഹിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ എംവി. രാജൻ അദ്ധൃക്ഷത വഹിച്ചു.മടിക്കൈ പഞ്ചായത്ത് വൈ. പ്രസിഡന്റ് വി. പ്രകാശൻ, ഇന്തൃൻ വനിതാ ഫുഡ്ബോൾ താരം പി. മാളവിക എന്നിവർ സംസാരിച്ചു. ചരിത്രത്തിൽ ആദൃമായി ഏഷൃൻ കപ്പിൽ യോഗൃത നേടിയ ദേശീയ വനിതാ ഫുഡ്ബോൾ താരവും, നാട്ടുകാരിയുമായ പി. മാളവികയെ അനുമോദിച്ചു. അറുപത് സെന്റ് സ്ഥലം മപ്പത്തിയഞ്ച് ലക്ഷം രൂപയ്ക്കു വിലയ്ക്കു വാങ്ങാനാണ് തീരുമാനം. അതിനായുള്ള സാമ്പത്തിക സമാഹരണ യ ജ്ഞത്തിലാണ് ജനകീയ കമ്മിറ്റി. ഇതിനകം തന്നെ പതിനായിരവും, അതിനുമുകളിലുമായി ഒട്ടേറെപ്പേർ സാമ്പത്തിക സഹായ വാഗ്ദാനവുമായി സഹകരിക്കുന്നു. സാമ്പത്തീക സമാഹരണ യജ്ഞത്തിനായി, ബിരിയാണി ചാലഞ്ച്, ആക്രി സാധനങ്ങൾ ശേഖരിക്കൽ,മറ്റ് സാമ്പത്തീക സ്വരൂപണമാർഗ്ഗങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാരൃങ്ങളാണ് ജനകീയ കമ്മറ്റി മുന്നോട്ടു വെക്കുന്നത്.
No comments