ഇരിവൽ മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണമാസാചരണം തുടങ്ങി.
ഇരിയ : ഇരിവൽ മഹാവിഷ്ണുക്ഷേത്രത്തിൽ രാമായണമാസാചരണം തുടങ്ങി. ഒരുമാസം നീളുന്ന രാമായണമാസാചരണം മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ കെ.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കാര്യദർശി ഇരിവൽ രാംദാസ് വാഴുന്നവർ അധ്യക്ഷനായി. ഇതോടനുബന്ധിച്ച് പൂരക്കളി അക്കാദമി അവാർഡ് ജേതാവ് കെ.നാരായണ പണിക്കരെ ആദരിച്ചു. എംഡിബി ഏരിയ കമ്മിറ്റിയം കെ.ജയരാജ്, ഗ്രാമപ്പഞ്ചായത്തംഗം രജനി നാരായണൻ, ക്ഷേത്രം സേവാസമിതി പ്രസിഡന്റ് ഇ.കെ.ഷാജി, വി.ചന്തു, വിമല കുഞ്ഞിക്കണ്ണൻ, സതീശൻ വെള്ളച്ചാൽ, ചൈത്രം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments