Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭീമനടി സ്വദേശി മരണപ്പെട്ടു


ഭീമനടി : സ്കൂട്ടികൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ചതവിള പുത്തൻവീട്ടിൽ സി.എസ്.റെജിമോൻ(50)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പ്ലാച്ചിക്കരയിൽ നിന്നും സ്കൂട്ടറിൽ ഭീമനടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം
ശനിയാഴ്ച്ച വൈകുന്നേരം ഭീമനടിയിൽ വെച്ചാണ് റെജിക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്.പരിക്കേറ്റ് റോഡിൽ കിടന്ന റെജിമോനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പുലർച്ചയോടെ മരണപ്പെട്ടു. സംസ്കാരം വൈകുന്നേരം നടക്കും. ടി.കെ.ഗീതയാണ് ഭാര്യ. മക്കൾ: സ്നേഹ, അർജുൻ. മരുമകൻ:

No comments