കള്ളാർ പെരുമ്പള്ളിയിൽ തെരുവ് നായ്ക്കൾ മൂന്ന് ആടുകളെ കടിച്ച് കൊന്നു
കള്ളാര്‍ : കള്ളാര്‍ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ പെരുമ്പള്ളിയിലെ സതീശന്‍, ശ്രീലത എന്നിവരുടെ മൂന്ന് ആടുകളെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. ഈ പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്നും ഇതിന് എത്രയും പെട്ടന്ന് ബന്ധപ്പെട്ട അധികാരികള്‍ പരിഹാരം കാണണമെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണനും, വാര്‍ഡ് മെമ്പര്‍ സണ്ണി അബ്രാഹവും സ്ഥലം സന്ദര്‍ശിച്ചു.
No comments