Breaking News

കാഞ്ഞങ്ങാട് നിന്നും പട്ടാപ്പകൽ കെട്ടിട നിർമ്മാണ സാമഗ്രികൾ കടത്തിക്കൊണ്ടു പോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ


കാഞ്ഞങ്ങാട്: കെട്ടിടത്തിന്റെ നിര്‍മ്മാണ സാമഗ്രികള്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാവുങ്കാലിലെ മനു (38), ബല്ലയിലെ മനീഷ് (42) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ എം.വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്ത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എന്‍.എച്ച്.എം ഓഫീസിന്റെ കീഴില്‍ പുതിയകോട്ടയില്‍ പണിയുന്ന ' കെട്ടിടത്തിന്റെ നിര്‍മ്മാണ ആവശ്യത്തിന് എത്തിച്ചതായിരുന്നു നിര്‍മ്മാണ സാധനങ്ങള്‍ ഓട്ടോ ടെമ്പോയില്‍ എത്തിയ മൂന്നംഗ സംഘം അട്ടിവച്ചിരുന്ന ഇരുമ്പു ജാക്കികളില്‍ നിന്നു 10 എണ്ണം മോഷ്ടിച്ച് കടത്തിയെന്നാണ് കേസ്. കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിര്‍മ്മാണ കരാര്‍ കമ്പനി ജീവനക്കാരന്‍ സി.എ മുഹമ്മദ് സബീനിന്റെ പരാതി പ്രകാരമാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒരു പ്രതി ഒളിവിലാണ്. അറസ്റ്റിലായ ഇരുവരും ഇതിനു മുമ്പും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.


No comments