Breaking News

കാപ്പ കേസിൽ നാടുകടത്തി കാലാവധി പൂർത്തിയാകും മുമ്പ് നാട്ടിൽ കറങ്ങി നടന്ന പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തു


കാസർകോട്: കപ്പ കേസിൽ നാടുകടത്തി കാലാവധി പൂർത്തിയാകും മുമ്പ് നാട്ടിൽ കറങ്ങി നടന്ന പ്രതിയെ ബേക്കൽ ഇൻസ്പെക്ടർ എംവി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തു. പള്ളിക്കര മൗവ്വൽ ഹദ്ദാദ് നഗറിലെ അഷ്റഫ് എന്ന കത്തി അഷ്റഫ് (43) നെയാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ അഷ്റഷിനെ കഴിഞ്ഞ ഡിസംബറിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു. പിന്നിട് ഇയാൾ നാട്ടിൽ കറങ്ങി നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷിച്ച് എത്തുകയായിരുന്നു. തിങ്കളാഴ്ച ഹദ്ദാദ് നഗറിൽ വെച്ചാണ് അഷ്റഫിനെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതിയെ ജയിലിലടച്ചു. എസ്.ഐ.എം. സവ്യസാചി, പാബേഷനറി എസ് ഐ മനു കൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജൻ, റോജൻ എന്നിവരും പ്രതിയെ പിടികൂടാനെത്തിയിരുന്നു.

No comments