Breaking News

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണം ; എൻ.ആർ ഇ.ജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി യോഗം


കാസർക്കോട് : തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള  നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ അടിയന്തിരായി പിന്തിരിയണമെന്ന്  എൻ.ആർ ഇ.ജി വർക്കേഴ്സ്  യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ട . തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി റജിസ്ടേഷൻ 

ആരംഭിച്ച കേരള സർക്കാരിനെ യോഗം അഭിനന്ദിച്ചു . ജില്ലാ പ്രസിഡൻ്റ് ഗൗരി പനയാൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി 

അംഗങ്ങളായ എം.രാജൻ  , പി ദിവാകരൻ  എന്നീവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. എം.എ കരീം . ജില്ലയിലെ 

പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു . 


പുതിയ ഭാരവാഹികൾ . 

പി . ദിവാകരൻ :  പ്രസിഡൻ്റ് 

സെക്രട്ടറി : ഗൗരി പനയാൽ 

ട്രഷറർ  : പാറക്കോൽ രാജൻ 





No comments