മലയോരത്ത് ഭൂഗർഭ കേബിൾ വൈദ്യുതി നടപ്പാക്കണം: കെവി വിഇഎസ് വാർഷിക പൊതുയോഗവും നവീകരിച്ച മാലോം വ്യാപാരഭവനും ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു
മാലോം: മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി മാലോം ടൗണിലെ കെട്ടിടങ്ങളുടെ ചേർന്ന സ്ഥാപിച്ച വൈദ്യുതി ലൈനുകൾ അപകടഭീഷണി ഉയർത്തു ന്നതിനാൽ ഭൂഗർഭ കേബിൾ വൈദ്യുതി നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റ് വാർഷിക പൊതുയോമിതിഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗവും നവീകരിച്ച മാലോം വ്യാപാരഭവനും ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെ യ്തു. യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, മേഖല കൺവീനർ തോമസ് ചെറിയാൻ, ഡേവിസ് കുര്യ ൻ, ജിജി ആന്റണി, ജോയി മൈ ക്കിൾ എന്നിവർ പ്രസംഗിച്ചു. യൂ ണിറ്റ് ജനറൽ സെക്രട്ടറി ബിജു അറയ്ക്കൽ സ്വാഗതവും ട്രഷറർ മുരളീധരൻ നന്ദിയും പറഞ്ഞു.
No comments