Breaking News

പയ്യന്നൂരിൽ അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി ; തിരച്ചിൽ തുടരുന്നു


പയ്യന്നൂർ: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി വിവരം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. യുവതി രാമപുരം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. പുഴയുടെ സമീപത്ത് ഒരു സ്കൂട്ടി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. യുവതി യുവതിയും കുഞ്ഞും എത്തിയ വാഹനമാണെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അമ്മയും കുഞ്ഞും പാലത്തിൽ നിന്ന് ചാടുന്നത് കണ്ടത്. വിവരത്തെ തുടർന്ന് അഗ്നിശമനസേനയും പൊലീസും തിരച്ചിൽ തുടങ്ങി.

No comments