Breaking News

പ്രഥമ കേരള ആയുഷ് കായകൽപ് അവാർഡ് 2025 ജില്ലാ തല സമാശ്വാസ പുരസ്കാരം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറി കിനാവൂരിന് ലഭിച്ചു


പ്രഥമ കേരള ആയുഷ് കായകൽപ് അവാർഡ് 2025 ജില്ലാ തല സമാശ്വാസ പുരസ്കാരം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്  ഗവ. ഹോമിയോ ഡിസ്പെൻസറി കിനാവൂരിന് ലഭിച്ചു.  കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ആരോഗ്യ ആയുഷ് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ പുരസ്‌കാരം. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച 132 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് അവാർഡ് നൽകിയത്. 

 കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി ,മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് സി എസ് എന്നിവർ ചേർന്ന് മന്ത്രി വീണാ ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി

No comments