Breaking News

കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം: ദിവസങ്ങൾക്ക് മുമ്പ് കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ അടുക്കത്ത് പറമ്പിലെ കാഞ്ഞിരം വളപ്പിൽ സുനിൽകുമാർ(30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് മാതാവ് ശാന്ത പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാചെയ്യാൻ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. അവിവാഹിതനായിരുന്നു. നീലേശ്വരം പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ അനിൽകുമാർ.

No comments