പാണത്തൂർ മൈലാട്ടിയിലെ സനിത ഇനി വോർക്കാടി ദൈഗോളി സായി നികേതന സേവാശ്രമത്തിന്റെ സംരക്ഷണതണലിൽ...
പാണത്തൂർ : വർഷങ്ങളായി പാണത്തൂർ ടൗണിലും മറ്റ് പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന പാണത്തൂർ മൈലാട്ടിയിലെ സനിതയെ ഓർക്കാടി പഞ്ചായത്തിലെ ദൈഗോളിയിലെ സായി നികേതന സേവാശ്രമത്തിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പാവൂരിൽ പ്രവർത്തിക്കുന്ന സ്നേഹാലയിലെ രണ്ട് മാസത്തെ ചികിത്സക്ക് ശേഷമാണ് വോർക്കാടി പഞ്ചായത്തിലെ ഡോക്ടർ ഉദയകുമാർ അഡ്മിനിസ്ട്രേറ്റീവ് ആയി പ്രവർത്തിക്കുന്ന സായി നികേതന സേവാശ്രമം സനിതയുടെ പൂർണ സംരക്ഷണം ഏറ്റെടുത്തത്. സാമൂഹ്യ പ്രവർത്തകനായ ഷിബു പാണത്തൂർ, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി പാരാലീഗൽ വളണ്ടിയർ മഹേശ്വരി എന്നിവർ ചേർന്നാണ് സനിതയെ ഇവിടെ പ്രവേശിപ്പിച്ചത്.
No comments